വടകര: കവിയും ഗാനരചയിതാവുമായിരുന്ന പി.ടി. അബ്ദുറഹ്മാൻ അനുസ്മരണവും പി.ടി സ്മാരക അവാർഡ് സമർപ്പണവും വടകര നഗരസഭാ സാംസ്കാരിക ചത്വരത്തിൽ നടന്നു. കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. എക്സൽ ഫൈൻ ആർട്സ് സൊസൈറ്റി (എഫാസ്) യുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഗായകനും എഴുത്തുകാരനുമായ വി.ടി. മുരളിക്ക് കരിവള്ളൂർ മുരളി പി.ടി സ്മാരക പുരസ്കാരം സമ്മാനിച്ചു. പി.കെ.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ടി.വി.എ ജലീൽ ഹാരാർപ്പണം നടത്തി. എൻ. ചന്ദ്രൻ പ്രശസ്തി പത്രം കൈമാറി. ആർ. ബാലറാം, വത്സകുമാര്‍ സി, വിനോദ് അറക്കിലാട് പ്രസംഗിച്ചു. സംഗീത വിരുന്നും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |