പയ്യന്നൂർ:കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ സാഗരം സുന്ദര തീരം എന്ന മുദ്രാവാക്യവുമായി ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ തുടങ്ങി മുഴുവൻ ജനവിഭാഗങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയുടെ പയ്യന്നൂർ മണ്ഡലം തല ഉദ്ഘാടനം പാലക്കോട് ഹാർബറിൽ ടി.ഐ .മധുസൂദനൻ എം.എൽ.എ നിർവ്വഹിച്ചു. രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ കെ.സി.അബ്ദുൾഖാദർ , അസി.ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മിനി നാരായണൻ സംസാരിച്ചു.എട്ടിക്കുളം , രാമന്തളി ജി.എച്ച്.എസ് സ്‌കൂളുകളിലെ എൻ.എസ്.എസ്. വളണ്ടിയർമാർ,രാമന്തളി പഞ്ചായത്തിലെ കുടുംബശ്രീ,ഹരിതകർമ്മസേന പ്രവർത്തകർ തുടങ്ങിയവരും ശുചീകരണത്തിൽ പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |