തിരുവനന്തപുരം: ഉത്സവസ്ഥലങ്ങളിൽ അലക്ഷ്യമായി വൈദ്യുതി ലൈൻ വലിച്ച് അലങ്കാരങ്ങൾ നടത്തുന്നതിന് വിലക്കേർപ്പടുത്തി ഇലക്ട്രിക് ഇൻസ്പക്ടറേറ്റ്. അപകടമൊഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നും സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്നും വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വൈദ്യുതി പോസ്റ്റുകൾക്ക് താഴെ പൊങ്കാലയിടരുത്. പോസ്റ്റുകളിൽ അലങ്കാരങ്ങൾ പാടില്ല. വൈദ്യുതി ഇടപാടുകൾ കരാർ നൽകി ഉപയോഗിക്കണം. വടികളിൽ ട്യൂബ് കെട്ടിവച്ച് നടക്കരുത്. ഫ്‌ളോട്ടുകൾ എത്തുമ്പോൾ വൈദ്യുതി ലൈനുകൾ ഉയർത്താൻ ശ്രമിക്കരുത്. കെട്ടുകാഴ്ചകൾ കെ.എസ്.ഇ.ബി.എൽ നിശ്ചയിച്ചിട്ടുള്ള വലിപ്പത്തിൽ നിർമ്മിക്കണമെന്നും നിർദ്ദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |