തിരുവല്ല: കുറ്റൂർ കിഴക്കേവീട്ടിൽ കാവിൽ ജ്യോതിഷ പണ്ഡിറ്റ് കൃഷ്ണപുരം സുരേഷ് പോറ്റിയുടെ നേതൃത്വത്തിൽ അഷ്ടമംഗല ദേവപ്രശ്നം നടന്നു. മേൽശാന്തി വി.ആർ.രാജേഷ് ശർമയുടെ നേതൃത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. വലിയ നാഗ പ്രതിഷ്ഠകളുള്ള ഈ കാവിൽ ഏറെക്കാലമായി പൂജകൾ മുടങ്ങിയിരുന്നു. കാവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ പൂജകൾ പുനരാരംഭിച്ചതെന്ന് കൺവീനർ വി.ആർ.രാജേഷ് വഞ്ചിമലയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |