പത്തനംതിട്ട: തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ സ്വദേശി മനോജാണ് (34) മരിച്ചത്. സംഭവത്തിൽ ബന്ധുവും അയൽവാസിയുമായ രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്. രാജനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ലൈഫ് പദ്ധതിയിൽ അനുവദിച്ച പണം മനോജിന്റെ മകൻ കൈക്കലാക്കിയത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |