കൽപ്പറ്റ: വയനാട് കേണിച്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ചു. കേളമംഗലം സ്വദേശി ലിഷയാണ് (35) മരിച്ചത്. തുടർന്ന് ഭർത്താവായ ജിൽസൺ (42) ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കടബാദ്ധ്യത ഉളളതിനാൽ മരിക്കാൻ പോവുകയാണെന്ന് ജിൽസൺ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. പിന്നീട് രണ്ട് മക്കളെയും മുറിയിൽ അടച്ചിട്ട ശേഷമാണ് ലിഷയെ കൊലപ്പെടുത്തിയത്. ഫോണിന്റെ ചാർജിംഗ് കേബിൾ കഴുത്തിൽ മുറുക്കിയാണ് ഇയാൾ കൊല നടത്തിയത്.
ഭാര്യയെ കൊന്ന ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മരത്തിൽ കുരുക്കിട്ട് കയറിയെങ്കിലും താഴേയ്ക്ക് വീഴുകയായിരുന്നു. തുടർന്ന് വിഷം കുടിക്കുകയും ബ്ലേഡ് ഉപയോഗിച്ച് കൈയിലെ ഞരമ്പ് മുറിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം തടി മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് ഇയാൾ കൈയും മുറിച്ചു. ഗുരുതര പരിക്കേറ്റ ജിൽസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് പൊലീസും നാട്ടുകാരും എത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ നടത്തിവരികയാണ്. വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്ററാണ് ജിൽസൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |