പരീക്ഷാഫലം
2024 ഫെബ്രുവരിയിലെ വിജ്ഞാപന പ്രകാരം നടത്തിയ എംഎസ്‌സി മാത്തമാറ്റിക്സ് പ്രീവിയസ്, ഫൈനൽ മേഴ്സിചാൻസ് പരീക്ഷ (2002 – 2015 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ.), എംബിഎ – ജനറൽ (ഈവനിംഗ് – റെഗുലർ) (2025-27 ബാച്ച്) പ്രവേശനത്തിനായി www.admissions.keralauniversity.ac.inൽ മേയ് 9ന് രാത്രി 10വരെ അപേക്ഷിക്കാം. വിവരങ്ങൾ www.keralauniversity.ac.inൽ.
മൂന്നാം സെമസ്റ്റർ ബിടെക് ( 2013 സ്‌കീം – 2014 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
21 ന് നടത്താനിരുന്ന ആറാം സെമസ്റ്റർ യൂണിറ്ററി എൽഎൽ.ബി പരീക്ഷ 28 ലേക്ക് മാറ്റി.കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
ആറാം സെമസ്റ്റർ ബികോം കൊമേഴ്സ് & ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് പരീക്ഷയുടെയും ബികോം കൊമേഴ്സ് & ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് പരീക്ഷയുടെയും പ്രോജക്ട്/വൈവവോസി മേയ് 6, 7 തീയതികളിൽ നടത്തും. ബികോം കൊമേഴ്സ് & ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് പ്രാക്ടിക്കൽ മേയ് 8, 9 തീയതികളിൽ നടത്തും.
ഫെബ്രുറുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എൽഎൽ.എം പരീക്ഷയുടെ വൈവവോസി 28 മുതൽ മേയ് 3 വരെ സർവകലാശാല സെനറ്റ് ഹൗസ് ക്യാമ്പസിൽ വച്ച് നടത്തും.
ഒന്ന്, രണ്ട്, മൂന്ന് വർഷ ബിഎ/ബിഎ അഫ്സൽഉൽഉലാമ റെഗുലർ, സപ്ലിമെന്ററി & മേഴ്സിചാൻസ് പാർട്ട് മൂന്ന് (മെയിൻ & സബ്സിഡിയറി) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
29 മുതൽ നടത്തുന്ന ബിഎ/ബികോം/ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ്/ബിഎസ്‌സി മാത്തമാറ്റിക്സ്/ബിബിഎ/ബിസിഎ (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി സർവ്വകലാശാലാ
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.വോക് സ്പോർട്സ് ന്യുട്രീഷ്യൻ ആന്റ് ഫിസിയോ തെറാപ്പി(2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതിയ സ്‌കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 23, 24 തീയതികളിൽ പാലാ അൽഫോൻസ കോളജിൽ നടക്കും.
ആറാം സെമസ്റ്റർ ബി.സി.എ, ബി.എസ്സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മോഡൽ 3(സി.ബി.സി.എസ് പുതിയ സ്‌കീം2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് മാർച്ച് 2025 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 23 മുതൽ 25 വരെ നടക്കും.
ആറാം സെമസ്റ്റർ ബി.വോക് ബിസിനസ് അക്കൗണ്ടിംഗ് ആന്റ് ടാക്സേഷൻ(2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതിയ സ്‌കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 21 മുതൽ 23വരെ മുരിക്കാശ്ശേരി പാവനാത്മാ കോളജിൽ നടക്കും.
ആറാം സെമസ്റ്റർ ബി.വോക് റിന്യൂവബിൾ എനർജി മാനേജ്‌മെന്റ്, റിന്യൂവബിൾ എനർജി ടെക്നോളജി ആന്റ് മാനേജ്‌മെന്റ്(2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്പുതിയ സ്‌കീം മാർച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 22 മുതൽ ആലുവ ശ്രീശങ്കര കോളജിൽ നടത്തും.
ആറാം സെമസ്റ്റർ ബി.എസ്സി മൈക്രോബയോളജി മോഡൽ 3(സിബിസിഎസ് പുതിയ സ്‌കീം 2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് മാർച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 22 മുതൽ കോളേജുകളിൽ നടത്തും.
ആറാം സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് മോഡൽ 3 സി.ബി.സി.എസ്(പുതിയ സ്‌കീം2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് മാർച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ21ന് ആരംഭിക്കും.
ആറാം സെമസ്റ്റർ ബി.എ മ്യൂസിക് വീണ, മദ്ദളം(സി.ബി.സി.എസ് പുതിയ സ്‌കീം 2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മാർച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 21, 25 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്സിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |