ചെന്നൈ: കേന്ദ്രത്തിനെതിരെ വീണ്ടും തമിഴ്നാട് സർക്കാർ. സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിക്കാൻട് സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ അദ്ധ്യക്ഷതയിലാണ് സമിതി പ്രവർത്തിക്കുക.പൊതു വിദ്യാഭ്യാസം പ്രവേശന പരീക്ഷകൾ, ഭാഷാനയം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രം സംസ്ഥാനത്തിന്റെ അവകാശങ്ങൾ കവരുന്നതിനെതിരെയാണ് നീക്കം.
ഇതുസംബന്ധിച്ചുള്ള പ്രമേയം സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ചു. "സംസ്ഥാനത്തിന്റെ അവകാശങ്ങൾ കവരുന്നതിനെതിരായ പോരാട്ടം ശക്തമാക്കും. അവകാശങ്ങൾ സംരക്ഷിക്കാനാണ് ഉന്നതതല സമിതിയുടെ രൂപീകരണം. സമിതിയുടെ ശുപാർശകൾ നടപ്പാക്കും."- സ്റ്റാലിൻ പറഞ്ഞു.
സമിതി 2026 ജനുവരിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. സമഗ്ര റിപ്പോർട്ട് സമർപ്പിക്കാനും സമിതിയോട് സർക്കാർ നിർദ്ദേശിച്ചതായി സ്റ്റാലിൻ നിയമസഭയെ അറിയിച്ചു.സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കൻകറണ്ട് ലിസ്റ്റിലേക്കു മാറ്റിയത് പിൻവലിക്കാനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനും കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിരമിച്ച ഉദ്യോഗസ്ഥരായ അശോക് ഷെട്ടി, എം.നാഗരാജൻ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. തമിഴ്നാട് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്ന് സ്റ്റാലിൻ നിയമസഭയിൽ വ്യക്തമാക്കി. സ്റ്റാലിനും ഗവർണർ ആർ.എൻ.രവിയും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് സുപ്രധാന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്.
ആദ്യം നിയോഗിച്ചത്
കരുണാനിധി
സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകണമെന്ന ആവശ്യം മിക്കവാറും സംസ്ഥാനങ്ങൾ പലപ്പോഴായി ആവശ്യപ്പെടുന്നതാണ്. ഈ ആവശ്യത്തിന് ഒരു ഉന്നതലസമിതിയെ ആദ്യമായി നിയോഗിച്ചത് കരുണാനാധി തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ 1969ലാണ്. മദ്രാസ് ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് രാജമന്നാറായിരുന്നു ചെയർമാൻ. 1969 സെപ്തബർ 22 ന് രൂപീകരിച്ച സമിതിയിൽ. മദ്രാസ് സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ എ. ലക്ഷ്മണസ്വാമി മുതലിയാർ, ഹൈക്കോടതിയുടെ മറ്റൊരു മുൻ ചീഫ് ജസ്റ്റിസ് പി. ചന്ദ്ര റെഡ്ഡി എന്നിവരും അംഗങ്ങളായിരുന്നു.
1977 ഡിസംബറിൽ ജ്യോതി ബസുവിന്റെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിലെ സി.പി.എം സർക്കാർ കേന്ദ്രസംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള ഒരു മെമ്മോറാണ്ടം പ്രസിദ്ധീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |