മുംബയ്: സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ പ്രതിയുടേതായി കണ്ടെത്തിയ വിരലടയാളങ്ങളിൽ 20 ൽ 19ഉം പ്രതി ഷെരീഫുൾ ഇസ്ലാമിന്റേതല്ലെന്ന് റിപ്പോർട്ട്. മുംബയ് പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണിത്. സി.ഐ.ഡിയുടെ ഫിംഗർ പ്രിന്റ് ബ്യൂറോയിലേക്ക് അയച്ച 20 സാമ്പിളുകളിൽ 19 എണ്ണത്തിനും പ്രതിയുടേതുമായി സാമ്യമില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. ബാത്‌റൂമിന്റെ വാതിൽ, കിടപ്പുമുറിയുടെ സ്ലൈഡിംഗ് ഡോർ, അലമാരയുടെ വാതിൽ എന്നിവയിൽ നിന്ന് ലഭിച്ച വിരലടയാളങ്ങൾ പ്രതിയുടേത് അല്ല. കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് ലഭിച്ച ഒരു സാമ്പിൾ മാത്രമാണ് പ്രതിയുടേതുമായി സാമ്യമുള്ളത്. എന്നാൽ, വിരലടയാളങ്ങൾ പൊരുത്തപ്പെടാൻ 1000ൽ ഒന്ന് സാദ്ധ്യതയാണുള്ളതെന്ന് പൊലീസ് പറയുന്നു.
ഷെരീഫുൾ ഇസ്ലാം ബംഗ്ലാദേശിലെ കുടുംബത്തിന് ബന്ധുവഴി നിയമവിരുദ്ധമായി പണം അയയ്ക്കാറുണ്ടായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. സെയ്ഫിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ കഴിഞ്ഞ ആഴ്ചയാണ് മുംബയ് പൊലീസ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 1000 പേജുള്ള കുറ്റപത്രത്തിൽ പ്രതിക്കെതിരെ നിർണായക തെളിവുകളുണ്ടെന്നാണ് വിവരം.
മുഖം തിരിച്ചറിയാൻ നടത്തിയ പരിശോധനാ ഫലം, വിരലടയാള പരിശോധനാഫലം, തിരിച്ചറിയിൽ പരേഡിന്റെ റിപ്പോർട്ട്, ഫൊറൻസിക് ലാബിന്റെ കണ്ടെത്തലുകൾ എന്നിവ ഉൾപ്പെടുന്നതാണ് കുറ്റപത്രത്തിലുണ്ട്
മുഖം തിരിച്ചറിയൽ പരിശോധനാ ഫലം, ഫോറൻസിക് ലാബിന്റെ കണ്ടെത്തലുകൾ ഉൾപ്പെടെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ജനുവരി 16 ന് പുലർച്ചെ മുംബയിലെ വസതിയിൽ വച്ചാണ് സെയ്ഫ് ആക്രമണത്തിനിരയായത്. ആറ് തവണയാണ് സെയിഫിന് കുത്തേറ്റത്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |