ഇടുക്കി: നേര്യമംഗലത്തിന് സമീപം മണിയന്‍പാറ എന്ന സ്ഥലത്ത് കുമളി യൂണിറ്റിലെ RSC 598 ബസ് മറിഞ്ഞ് അപകടം സംഭവിച്ച് ബസ്സിലെ യാത്രക്കാരിയായ ഒരാള്‍ മരണപ്പെടുകയും 21 യാത്രക്കാര്‍ക്കും കണ്ടക്ടര്‍ക്കും പരിക്ക് പറ്റുകയും ചെയ്തിരുന്നു.
അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കുമളി യൂണിറ്റിലെ ഡ്രൈവര്‍ കെ.ആര്‍ മഹേഷിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറെ അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിലേക്കായി സ്റ്റേറ്റ് ലെവല്‍ ആക്‌സിഡന്റ് മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുകയാണ്. ഇനിയും ഇത്തരത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൊണ്ടോ, അശ്രദ്ധകൊണ്ടോ അപകടം സംഭവിക്കുകയാണെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |