കൊച്ചി: ക്ഷേത്രോത്സവങ്ങൾക്കായി അംഗീകൃത രസീത് പ്രകാരം പിരിച്ചെടുക്കുന്ന തുക ക്ഷേത്രോപദേശക സമിതിയുടെയും ദേവസ്വം ബോർഡിന്റെയും ജോയിന്റ് അക്കൗണ്ടിൽ എത്തുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇതിന് കൃത്യമായ ഓഡിറ്റിംഗ് വേണം. പിരിച്ചെടുക്കുന്ന ഒരു പൈസ പോലും ക്ഷേത്ര ക്ഷേമത്തിനല്ലാതെ വിനിയോഗിക്കരുതെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് വ്യക്തമാക്കി.
കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രോത്സവത്തിൽ വിപ്ലവഗാനം പാടിയതിനെതിരെ അഡ്വ. വിഷ്ണു സുനിൽ പന്തളം സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് നിരീക്ഷണം. നിയമനടപടികളെ തുടർന്ന് കടയ്ക്കൽ ക്ഷേത്രത്തിലെ ഉപദേശക സമിതിയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു. പുതിയ സമിതി നിലവിൽവരുന്നതുവരെ ദേവസ്വം അസി. കമ്മിഷണർ മേൽനോട്ടച്ചുമതല നിർവഹിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |