തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ 80 പുത്തൻ ബസുകൾ ഉടൻ നിരത്തിലിറങ്ങും.
പുതിയ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിലെ ആദ്യ ബാച്ച് ബോഡി നിർമ്മാണം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. 60 സൂപ്പർ ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറുമാണ്
വരുന്നത്.
ഓട്ടോമൊബൈൽ കോർപ്പറേഷൻ ഓഫ് ഗോവ എന്ന കമ്പനിയാണ് ടാറ്റയിൽ നിന്നും വാങ്ങിയ ബസുകളുടെ ബോഡി നിർമ്മിച്ചത്.നിലവിലുള്ള ബസുകളെ അപേക്ഷിച്ച് ഇന്റീരിയർ ഡിസൈനിലും നിറത്തിലുമൊക്കെ വ്യത്യാസം . സൂപ്പർ ക്ലാസ് ബസുകൾ സ്വിഫ്റ്റിനു വേണ്ടിയാണ് വാങ്ങുന്നതെന്നാണ് കെ.എസ്.ആർ.ടി.സി അറിയിച്ചിരുന്നത്. എന്നാൽ പുറത്തിറങ്ങിയ ബസിന്റെ ചിത്രങ്ങളിൽ സ്വിഫ്റ്റ് എന്ന പേരോ എംബ്ലമോ ഇല്ല.
ആകെ 143 ബസുകൾ വാങ്ങുന്നതിനാണ് കെ.എസ്.ആർ.ടി.സി അഡ്വാൻസ് നൽകിയത്.
അടുത്ത മൂന്നു മാസത്തിനുള്ളിൽ 63 ബസുകൾ കൂടി കിട്ടും. അശോക് ലൈലാൻഡ്, ഐഷർ കമ്പനികളിൽ നിന്നാണ് മറ്റ് ബസുകൾ വാങ്ങുന്നത്
കമ്പനി: ബസ്
□ടാറ്റ-സൂപ്പർ ഫാസ്റ്റ് 60, ഫാസ്റ്റ് പാസഞ്ചറർ 20
□അശോക് ലൈലാൻഡ്--എ.സി സ്ലീപ്പറുകൾ 8 , എ.സി സ്ലീപ്പർ കം സീറ്ററുകൾ10, എ.സി സെമി സ്ലീപ്പറുകൾ 8
□ഐഷർ- മിനി ബസുകൾ- 37
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |