പയ്യന്നൂർ: ഗ്രാന്മ ഫുട്ബോൾ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള പയ്യന്നൂർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് മുതൽ 27 വരെ കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ നടക്കും. വിജയികൾക്ക് എം.കെ.നൗഷാദിന്റെ സ്മരണാർത്ഥമായി ഒരു ലക്ഷം രൂപയും നന്മ ചാരിറ്റബിൾ വാട്സ് ആപ് ഗ്രൂപ്പ് ട്രോഫിയും നൽകും. ഇന്ന് വൈകിട്ട് 5ന് ടി.ഐ.മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിക്കും. മലബാർ ബസ് ക്ലബ് പയ്യന്നൂരും എ.എഫ്.സി ബീരിച്ചേരിയും തമ്മിലാണ് ആദ്യ മത്സരം.ഷൂട്ടേഴ്സ് പടന്ന, ടൗൺ ടീം പയ്യന്നൂർ, മുസാഫിർ എഫ്.സി രാമന്തളി, ബ്ലേക്ക് ആൻഡ് വൈറ്റ് പൊറോപ്പാട്, മട്ടമ്മൽ ബ്രദേഴ്സ്, എം.എഫ്.സി പയ്യന്നൂർ, എഫ്.സി പയ്യന്നൂർ, ടൗൺ തൃക്കരിപ്പൂർ, എഫ്.സി പുഞ്ചക്കാട്, പ്രിയദർശിനി ഒഴിഞ്ഞവളപ്പ് ടീമുകൾ മത്സരിക്കും. വാർത്താസമ്മേളനത്തിൽ വർക്കിംഗ് ചെയർമാൻ പി.എ.സന്തോഷ്, സി.ഷിജിൽ, കെ.ഷൈബു, കെ.കെ.ദീപക്, കെ.ഷൈജു, എം.വി.നവീൺ കുമാർ, മുഹമ്മദ് നസീം സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |