ന്യൂഡൽഹി : ചൊവ്വാഴ്ച അന്തരിച്ച പ്രമുഖ ഭൗതിക ശാസ്ത്രജ്ഞൻ ഡോ. രഞ്ജിത് നായർക്ക് (70) വിട നൽകി ഡൽഹി. ഇന്നലെ ലോധി ശ്‌മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. തിരുവനന്തപുരം സ്വദേശിയായ രഞ്ജിത് നായർ, ഡൽഹി സെന്റർ ഫോർ ഫിലോസഫി ആൻഡ് ഫൗണ്ടേഷൻ ഒഫ് സയൻസ് (സി.പി.എഫ്.എസ്) സ്ഥാപകനാണ്. സ്റ്റീഫൻ ഹോക്കിംഗ്, അലൻ ഹീഗർ, റോജർ പെൻറോസ് അടക്കം പ്രമുഖ ശാസ്ത്രജ്ഞർ ഇന്ത്യയിലെത്തിയത് ഡോ. രഞ്ജിത് നായർ നേതൃത്വം നൽകുന്ന സി.പി.എഫ്.എസിന്റെ ക്ഷണപ്രകാരമായിരുന്നുവെന്നത് ശ്രദ്ധേയം. ഒട്ടേറെ ശാസ്ത്ര പുസ്‌തകങ്ങൾ എഴുതി. 'സയന്റിയ" എന്ന പ്രസാധനശാലയും ആരംഭിച്ചിരുന്നു. തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജ്, കേംബ്രിജ് സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സയൻസ് ഒഫ് ട്രിവാൻഡ്രത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ - ഡൽഹി ഐ.ഐ.ടിയിലെ പ്രൊഫസർ രുക്മിണി ഭയ്യ നായർ. മക്കൾ : വിജയങ്ക നായർ, വിരാജ് നായർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |