കോട്ടയം : ജോലി സമ്മർദ്ദത്തെ തുടർന്ന് ഐ.ടി. ജീവനക്കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു. മല്ലപ്പള്ളി പുന്നവേലി ചീരകുളം ഇട്ടിക്കൽ തോമസ് ജേക്കബിന്റെ മകൻ ജേക്കബ് തോമസാണ് (23) വാടകയ്ക്ക് താമസിക്കുന്ന മുട്ടമ്പലം സ്‌കൈലൈൻ ഫ്ലാറ്റിൽ നിന്ന് ചാടിയത്. ഇന്നലെ രാവിലെ 5.30ഓടെയായിരുന്നു സംഭവം.
കമ്പ്യൂട്ടർ എൻജിനിയറിംഗ് പൂർത്തിയാക്കിയ ജേക്കബ് മൂന്നു മാസം മുൻപാണ് കാക്കനാട്ടെ ഐ.ടി കമ്പനിയിൽ ചേർന്നത്. അമിത സമ്മർദത്തിലായിരുന്നെന്നും, രാത്രി ഏറെ വൈകി ജോലി ചെയ്തിരുന്നതായും ബന്ധുക്കൾ പറയുന്നു. പുലർച്ചെ മാതാവിന്റെ മൊബൈലിലേക്ക് താൻ ഫ്ലാറ്റിൽ നിന്ന് ചാടാൻ പോകുന്നെന്ന് സന്ദേശം അയച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഉറക്കത്തിലായതിനാൽ സന്ദേശം കണ്ടില്ല. ജേക്കബിന്റെ സഹോദരി ദുബായിലാണ്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |