ന്യൂഡൽഹി: കാമുകനുമായി ചേർന്ന് ഭർത്താവിനെ ശ്വാസം മുട്ടിച്ചുകൊന്ന് അഴുക്കുചാലിൽ തള്ളി യുട്യൂബർ. ഹരിയാനയിലെ ഹിസാർ ജില്ലയിൽ കഴിഞ്ഞ മാർച്ച് 25നായിരുന്നു സംഭവം. രവീണയും (32) കാമുകൻ സുരേഷും ചേർന്ന് പ്രവീണിനെ (35) ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെയാണ് രവീണയും സുരേഷും
പരിചയപ്പെടുന്നത്. ഒന്നര വർഷമായി ഇരുവരും വീഡിയോകൾ ചെയ്യാറുണ്ട്. ഇത് പലപ്പോഴും വീട്ടുകാർ എതിർത്തിരുന്നു. രവീണയ്ക്ക് സുരേഷുമായി ബന്ധമുണ്ടെന്ന് പ്രവീൺ സംശയിച്ചിരുന്നു. മാർച്ച് 25ന് വീട്ടിലെത്തിയ പ്രവീൺ രവീണയെയും സുരേഷിനെയും ഒരുമിച്ചുകണ്ടതോടെ വഴക്കുണ്ടായി. തുടർന്ന് ഇരുവരും പ്രവീണിനെ ഒരു ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നു. അന്ന് രാത്രി പ്രവീണിന്റെ മൃതദേഹം ഇരുവരും ബൈക്കിൽ കയറ്റികൊണ്ടുപോയി ആറ് കിലോമീറ്റർ അകലെയുള്ള അഴുക്കുചാലിൽ തള്ളി. 28ന് സദർ പൊലീസ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. രവീണയ്ക്കും പ്രവീണിനും ആറ് വയസുള്ള മകനുണ്ട്. മുത്തച്ഛന്റെ കൂടെയാണ് കുട്ടിയുള്ളത്.
സമൂഹ മാദ്ധ്യമ
ആസക്തി
രവീനയ്ക്ക് ഇൻസ്റ്റഗ്രാമിൽ 34,000ത്തിലധികവും യുട്യൂബ് ചാനലിൽ 5,000ത്തിലധികവും ഫോളോവേഴ്സുണ്ട്. വീഡിയോകളിൽ ഭൂരിഭാഗവും തമാശയും കുടുംബ പ്രശ്നങ്ങളുമാണ് കാണിക്കുന്നത്. ഷൂട്ടിംഗിനായി രവീണ പലപ്പോഴും യാത്ര ചെയ്യുമായിരുന്നു. കൂടുതൽ ശ്രദ്ധ സമൂഹ മാദ്ധ്യമത്തിലായതുകൊണ്ട് പ്രവീണുമായി പ്രശ്നങ്ങളുണ്ടാകുമായിരുന്നു. കുടുംബത്തിലെ മറ്റുള്ളവരും ഇതിനെ എതിർത്തു.
സി.സി ടിവിയിൽ
നിന്ന്
മാർച്ച് 26 ന് പുലർച്ചെ 12.30 ഓടെ, രവീണയും സുരേഷും പ്രവീണിന്റെ മൃതദേഹം ഒരു ബൈക്കിൽ കയറ്റി ആറ് കിലോമീറ്ററോളം സഞ്ചരിച്ച് അഴുക്കുചാലിൽ തള്ളി. മൂന്ന് ദിവസത്തിന് ശേഷം, പ്രവീണിന്റെ അഴുകിയ മൃതദേഹം അഴുക്കുചാലിൽ നിന്ന് പോലീസ് കണ്ടെടുത്തു, തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു ബൈക്കിൽ മൂന്ന് പേർ പോകുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. എന്നാൽ ബൈക്ക് തിരിച്ചെത്തിയപ്പോൾ അവരിൽ ഒരാളില്ല. ബൈക്ക് ഓടിച്ചിരുന്നർ രവീണയും സുരേഷുമാണെന്ന് പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |