ശ്രീനാരായണപുരം: വള്ളിവട്ടം മായ സന്നിധി വിഷ്ണുമായ ഭഗവാന്റെ തിരുവുത്സവത്തിന് ഇന്നലെ തുടക്കമായി. ഇന്നും 18,19 തീയ്യതികളിലും രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ആചാര്യൻ ബ്രഹ്മശ്രീ മുരളീധരൻ പെരിഞ്ചേരി പല്ലാവൂരിന്റെ നേതൃത്വത്തിൽ പത്തിൽപ്പരം ആചാര്യന്മാർ പങ്കെടുക്കുന്ന കൃഷ്ണായനം നടക്കും. 20ന് രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം 9.30ന് വിഷ്ണുമായ ഭഗവാന്റെ പഞ്ചവർണ രൂപക്കളത്തിലേക്ക് എഴുന്നള്ളിപ്പ്, പൂജ, ഉത്ഭവകഥ, അമൃത ഭോജനം, രൂപക്കളത്തിൽ നൃത്തം, പ്രസാദ വിതരണം, നൃത്തമണ്ഡപത്തിലേക്ക് എഴുന്നള്ളിപ്പ്, ഭഗവാന്റെ തിരുവചനങ്ങൾ, വൈകിട്ട് ദീപാരാധന, ഏഴിന് റഗാസ ഫോക്ക് ബാൻഡ് അവതരിപ്പിക്കുന്ന പാട്ടുകളും ദൃശ്യാവിഷ്‌കാരങ്ങളും ഉണ്ടാകും. ക്ഷേത്ര മഠാധിപതി സരസൻ സ്വാമികൾ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |