SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.42 PM IST

  ഫുട്‌ബോൾ കോച്ചിംഗ് ക്യാമ്പ് 

Increase Font Size Decrease Font Size Print Page
football
ഫുട്‌ബോൾ കോച്ചിംഗ് ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു .

ഇടുക്കി: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കേരള ഗസറ്റ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി വിവിധ കലാസാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ രാജകുമാരി കുരുവിള സിറ്റിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഫുട്‌ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. 11 മുതൽ 20 വരെ പ്രായമുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പരിശീലനം നൽകുന്നത്. രാജകുമാരി കുരുവിള സിറ്റി പഞ്ചായത്ത് മൈതാനിയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രാജകുമാരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജയ് മുകളൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഓ.എ സംസ്ഥാന കമ്മിറ്റി അംഗം പി.എം ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം സിജു കെ.ജെ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആശ്വാസ സന്തോഷ് സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി ഷാജിമോൻ പി.എ എന്നിവർ സംസാരിച്ചു. കെ.ജി.എ ജില്ലാ സെക്രട്ടറി പി.എസ് അബ്ദുൽ സമദ് സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം അജയ് പി. കൃഷ്ണ നന്ദിയും പറഞ്ഞു. മുൻ ഇന്ത്യൻ ആർമി ഫുട്‌ബോൾ താരവും കാൽ നൂറ്റാണ്ടിലേറെക്കാലമായി ഫുട്‌ബോൾ പരിശീലന രംഗത്ത് മികച്ച സേവനം തുടരുന്ന കായികപ്രതിഭയുമായ എം.എം ഷംസുദ്ദീനാണ് ക്യാമ്പ് നയിക്കുന്നത്.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY