കാഞ്ഞങ്ങാട് : അതിയാമ്പൂർ ബാല ബോധിനി വായനശാല ആന്റ് ഗ്രന്ഥാലയം വായന വെളിച്ചം മൂന്നാം ഘട്ടം തുടങ്ങി. വായിച്ച പുസ്തകത്തെ ആധാരമാക്കി കഥ പറയൽ, കവിത മുതലായവ കുട്ടികൾ അവതരിപ്പിച്ചു. അർഹ ബിനു, ടി.സുമിത്, എസ്.സംഗീത് , മീനാക്ഷി വിനോദ്കുമാർ , ശ്രീനന്ദന, ടി.ജ്യോതി സമാജ് പാട്ടി, സൻജു സന്തോഷ്, കെ.ആമിയ പുസ്തകാസ്വാദന കുറിപ്പ് അവതരിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പപ്പൻ കുട്ടമ്മത്ത് കുട്ടികൾക്ക് കവിത ചൊല്ലി കൊടുത്തു. അഡ്വ.പി.അപ്പുക്കുട്ടൻ, അഡ്വ.ഒ.കെ.വിജയരാഘവൻ എന്നിവർ സംസാരിച്ചു. വി.ഗോപി ,വി.ഉഷ, എൻ.ഗീത, പുഷ്പ ഗംഗാധരൻ, കെ.സുനിത എന്നിവർ നേതൃത്വം നൽകി. എം.ദേവപ്രിയ അദ്ധ്യക്ഷത വഹിച്ചു. എ.കെ. ആൽബർട്ട് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |