തൃക്കരിപ്പൂർ: തൃക്കരിപ്പൂർ മുനവ്വിറുൽ സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരു ലക്ഷം രൂപ പ്രൈസ് മണിക്കുള്ള മൂന്നാമത് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് 20 മുതൽ തുക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . സെവൻസ് രംഗത്തെ വമ്പന്മാരായ ഹിറ്റാച്ചി എഫ്.സി, ടൗൺ എഫ്. സി. , സെൻട്രൽ യൂൂനിറ്റി ഉദിനൂർ, റെഡ്ഫോർ സ്കൊയോങ്കര ,മെട്ടമ്മൽ ബ്രദേർസ്, പറശ്ശിനി ബ്രദേർസ് തുടങ്ങി പതിനാറ് ടീമുകൾ മാറ്റുരക്കാനെത്തും. ആദ്യ മത്സരത്തിൽ ബ്ലാക് ആൻ്റ് വൈറ്റ് പൊറോപ്പാട് റെഡ് സ്റ്റാർ ഇടയിലക്കാടുമായി ഏറ്റുമുട്ടും. സമയം വൈകിട്ട് നാലര വാർത്താ സമ്മേളനത്തിൽ ക്ലബ് പ്രസിഡൻ്റ് നിയാസ് അംനാസ്, സെക്രട്ടറി ടി.മുഹമ്മദ് ജദീർ, ട്രഷറർ എ.പി.മുസമ്മിൽ, ടൂർണമെന്റ് കോ-ഓർഡിനേറ്റർ എൻ.എ.വി.ജാസിം, എൻ.പി.അബ്ദുള്ള, എം.ഷഹീർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |