കൊച്ചി: ടാറ്റ എ.ഐ.ജി ജനറൽ ഇൻഷ്വറൻസിന്റെ പുതുതലമുറ ആരോഗ്യ പദ്ധതിയായ മെഡികെയർ സെലക്‌ട് വിപണിയിലവതരിപ്പിച്ചു. പോളിസി വർഷത്തിൽ തന്നെ പരിരക്ഷാ തുക പരിധിയില്ലാതെ പുനസ്ഥാപിക്കാൻ സഹായിക്കുന്ന റിസ്റ്റോർ ഇൻഫിനിറ്റി പ്ലസ് ഫീച്ചർ, പോളിസി കാലാവധിയിൽ ക്ലെയിം പരിരക്ഷാ തുകയുടെ പരിധിയില്ലാതെ അനുവദിക്കുന്ന ഇൻഫിനിറ്റ് അഡ്വാന്റേജ്, പ്രസവ വേളയിലെ സങ്കീർണതകൾ, നവജാത ശിശുവിന്റെ ആദ്യ വർഷത്തെ വാക്സിനേഷൻ തുടങ്ങിയവ ഉൾപ്പെടെയുള്ള പരിചരണങ്ങൾ ലഭ്യമാക്കുന്ന മെറ്റേണിറ്റി കെയർ എന്നിവയാണ് മെഡികെയർ സെലക്‌ടിന്റെ മുഖ്യ സവിശേഷതകൾ. കൂടാതെ ദന്ത പരിചരണം, ടെലി കൺസൾട്ടേഷൻ, കാഴ്ചാ പരിചരണം തുടങ്ങിയവ ഉൾപ്പെടെയുള്ള ഔട്ട് പേഷ്യന്റ് ചികിത്‌സകൾക്ക് പരിചരണം ലഭിക്കുന്ന ഒ.പി.ഡി കെയർ റൈഡർ, ശമ്പളക്കാരായ വ്യക്തികൾക്ക് പ്രീമിയത്തിൽ 7.5 ശതമാനം ഇളവു ലഭിക്കുന്ന പ്രൊഫഷണൽ ബെനഫിറ്റ് എന്നിവയും ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം.
ടാറ്റാ എ.ഐ.ജി ആശുപത്രികളുടെ ശൃംഖല നിലവിലെ 11,500ൽ നിന്ന് 2027 സാമ്പത്തിക വർഷത്തിൽ 14,000 ആയി ഉയർത്താനും ലക്ഷ്യമിടുന്നു. ഇക്കാലയളവിൽ ആരോഗ്യ ഇൻഷ്വറൻസിന്റെ 35 ശതമാനവും ചെറുകിട, ഇടത്തരം പട്ടണങ്ങളിൽ നിന്നായിരിക്കും. നിലവിലിത് 26 ശതമാനമാണ്. മൂല്യവും വൈവിദ്ധ്യവും സേവനങ്ങളും സംയോജിതമായി ലഭ്യമാക്കി അർത്ഥവത്തായ പരിരക്ഷയാണ് മെഡികെയർ സെലക്‌ട് ലഭ്യമാക്കുന്നതെന്ന് ടാറ്റ എ.ഐ.ജി ജനറൽ ഇൻഷ്വറൻസ് കമ്പനി ചീഫ് അണ്ടർറൈറ്റിംഗ് ആൻഡ് ഡാറ്റ സയൻസ് ഓഫിസർ നീൽ ഛെദ്ദ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |