ജോഹന്നസ്ബർഗ്: കടലിനടിയിലെ ഈ വെള്ളച്ചാട്ടം എങ്ങനെയുണ്ട് കാണാൻ ? ശരിക്കും അത്ഭുതം തന്നെയല്ലേ. ഇന്ത്യൻ മഹാസമുദ്രത്തിലെ മൗറീഷ്യസ് ദ്വീപിന്റെ തെക്ക് പടിഞ്ഞാറൻ മുനമ്പാണിത്. ആഫ്രിക്കയുടെ തെക്ക് - കിഴക്കൻ തീരത്തു നിന്ന് ഏകദേശം 2,000 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മൗറീഷ്യസിൽ സഞ്ചാരികളുടെ ആകർഷിക്കുന്ന പ്രധാന കാഴ്ചകളിലൊന്നാണിത്. പക്ഷേ, സമുദ്രത്തിനടിയിൽ ഒരു വെള്ളച്ചാട്ടമോ ? ഇതെങ്ങനെ സംഭവിക്കും ? എങ്കിൽ കേട്ടോളൂ, യഥാർത്ഥത്തിൽ ഇതൊരു വെള്ളച്ചാട്ടമല്ല. ശരിക്കും ഇത് നമ്മുടെ കണ്ണുകളുടെ ഒരു തോന്നൽ അഥവ ഇലൂഷൻ മാത്രമാണ്. സമുദ്രത്തിലെ ഏതാനും ജലപ്രവാഹങ്ങളാണ് വെള്ളച്ചാട്ടമെന്ന ഈ മിഥ്യാധാരണ സൃഷ്ടിക്കുന്നത്. ഇവിടുത്തെ സമുദ്രജല പ്രവാഹങ്ങൾ തീരത്തിന്റെ ഉയർന്ന ഭാഗങ്ങളിൽ നിന്ന് മണലിനെ സമുദ്രത്തിലേക്ക് ഒഴുക്കുകയും മണൽത്തരികൾ സമുദ്രത്തിന്റെ ആഴം കൂടിയ ഭാഗത്ത് അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഈ മണൽത്തരികൾ രണ്ടായി പിരിയുന്നു. അപ്പോൾ ജലം അതിനിടയിലൂടെ ഒഴുകുന്നു. ഇതാണ് മുകളിൽ നിന്നെടുക്കുന്ന ചിത്രങ്ങളിൽ കടലിന്റെ അടിത്തട്ടിൽ ഒരു വെള്ളച്ചാട്ടം ഉള്ളതായി തോന്നാനുള്ള കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |