മാഹി: പള്ളൂർ വി.എൻ. പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നിഴൽ രഹിത ദിനം 2025 ആചരിച്ചു. പുതച്ചേരി വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷയും പോണ്ടിച്ചേരി സയൻസ് മിഷനും ചേർന്നാണ് നിഴൽരഹിത ദിനം ആചരിച്ചത്.
മാഹിയിൽ രാവിലെ 11 മുതൽ ഒന്ന് വരെ പള്ളൂർ വി.എൻ.പി.ജി.എച്ച്.എസ്.എസ് സ്‌കൂളിൽ ശാസ്ത്രീയമായ നിഴൽ നിരീക്ഷണം നടത്തി. സ്‌കൂൾ സീനിയർ ലക്ചറർ എം.കെ ബീന അദ്ധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ എ.ഡി.പി.സി പി. ഷൈജു ഉദ്ഘാടനം ചെയ്തു. കസ്തൂർബാ ഗാന്ധി ഹയർ സെക്കൻഡറി സ്‌കൂൾ പ്രഥമാദ്ധ്യാപകൻ കെ.പി. ഹരീന്ദ്രൻ, ഉസ്മാൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രഥമാദ്ധ്യാപകൻ കെ.വി. മുരളീധരൻ, കെ.കെ. സ്‌നേഹപ്രഭ, സ്‌കൂൾ പ്രഥമാദ്ധ്യാപിക സി. ലളിത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |