ഇന്ത്യൻ സർക്കാർ ആവിഷ്കരിച്ച വിവിധ പദ്ധതികൾ ഏകീകരിച്ച് കോർഡിനേറ്റ് ചെയ്യുന്നതിനായി രൂപീകരിക്കപ്പെട്ട സ്വയംഭരണ റഗുലേറ്ററി സ്ഥാപനമായ നാഷണൽ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് കൗൺസിൽ കമ്മിറ്റിയുടെ (NIDCC) ധനസഹായ പങ്കാളിയായി ഐസിഎൽ ഫിൻകോർപ്പിനെ ഔപചാരികമായി നിയമിച്ചിരിക്കുന്നു. എല്ലാ ആവശ്യമായ ഔപചാരിക നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ നിയമനം നടന്നത്.
ഐസിഎൽ ഫിൻകോർപ്പിന്റെ സ്ഥിരതയുള്ള പ്രകടനവും സാമ്പത്തിക ഭദ്രതയ്ക്കായുള്ള പ്രതിബദ്ധതയും ഉയർന്ന വിശ്വാസ്യതയും മൂല്യവുമാണ് ഈ സുപ്രധാന നിയമനത്തിന് കാരണമാകുന്നത്. NIDCC-യുമായുള്ള ധാരണാപത്രം (MoU) ഒപ്പുവച്ചതിനെ തുടർന്ന്, കേന്ദ്ര സർക്കാരിന്റെ നാല് പ്രധാന മന്ത്രാലയങ്ങളുമായും ഐസിഎൽ ഫിൻകോർപ്പ് വ്യത്യസ്ത കരാറുകളിൽ പ്രവേശിക്കുമെന്ന് അറിയിക്കുന്നു.
വാണിജ്യ വ്യവസായ മന്ത്രാലയം, ഫുഡ് പ്രോസസ്സിംഗ് വ്യവസായ മന്ത്രാലയം, മത്സ്യബന്ധന, പശുവളർത്തൽ, പാൽ ഉത്പാദന മന്ത്രാലയം
മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് (MSME) മന്ത്രാലയം ഈ സമ്പൂർണ്ണ കൂട്ടായ്മയുടെ ഭാഗമായി, വിവിധ മന്ത്രാലയങ്ങൾ മുഖേന സർക്കാരിന്റെ സാമ്പത്തിക പദ്ധതികൾ ദേശീയ ലെൻഡിംഗ് പാർട്ണറായി ഐസിഎൽ ഫിൻകോർപ്പ് മുഖാന്തിരം വിതരണം ചെയ്യും.
രാജ്യത്തുടനീളം അർഹതയുള്ളവർക്ക് ഗ്രാന്റുകളും സബ്‌സിഡിയുള്ള വായ്പകളും നൽകുന്നതിനുള്ള പങ്കുവഹികയും ചെയ്യും.
ഈ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, 2025 മേയ് 2 മുതൽ 5 വരെ എഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻറർ, കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് എക്‌സിബിഷൻ (INDEX 2025)-ന്റെ ടൈറ്റിൽ സ്‌പോൺസറായി ഐസിഎൽ ഫിൻകോർപ്പിനെ പ്രഖ്യാപിച്ചിരിക്കുന്നതും പ്രസ്താവനയിൽ ഉൾപ്പെടുന്നു. ദേശീയ സാമ്പത്തിക പുരോഗതിക്കായി വ്യവസായങ്ങളെയും സംരംഭകരെയും സാമ്പത്തികമായി ശക്തിപ്പെടുത്താൻ ഐസിഎൽ ഫിൻകോർപ്പിന്റെ പങ്കാളിത്തം പ്രധാനപ്പെട്ട ഒരു ഘടകമാകുമെന്ന് ഈ നേട്ടം വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |