തിരുവനന്തപുരം: വഖഫ് നിയമഭേദഗതിക്കെതിരായ അപവാദപ്രചരണം തടയുന്നതിനായി ബി.ജെ.പിയുടെ നേതൃത്വത്തിൽ ഇന്ന് എറണാകുളത്ത് ജനജാഗരണയജ്ഞം നടത്തും. ബി.ടി.എച്ച് ഹാളിൽ രാവിലെ 10ന് ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ ഉദ്ഘാടനം ചെയ്യും. വഖഫ് നിയമത്തെ കുറിച്ച് ജില്ലാ, മണ്ഡലം, പഞ്ചായത്ത് തലത്തിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും ജനജാഗരണ യജ്ഞത്തിന്റെ കോ-ഓർഡിനേറ്ററുമായ സി. കൃഷ്ണകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |