കൊച്ചി: ഇടപ്പള്ളി മങ്ങാട്ട് റോഡിൽ ശ്രാമ്പിക്കൽ നീരാഞ്ജനം വീട്ടിൽ എൻ. രാമചന്ദ്രനും കുടുംബവും തിങ്കളാഴ്ചയാണ് ടൂർ പാക്കേജിൽ കാശ്മീരിലേക്ക് പോയത്. ഭാര്യ ഷീലയും മകൾ ആരതിയും ആരതിയുടെ എട്ടു വയസുള്ള ഇരട്ടക്കുട്ടികളായ കേദാറും ദ്രുപദുമാണ് ഒപ്പമുണ്ടായിരുന്നത്. ഭാര്യയെയും പേരക്കുട്ടികളെയും ഹോട്ടലിലാക്കി മകൾക്കൊപ്പം ട്രക്കിംഗിന് പോയപ്പോഴാണ് അക്രമികളുടെ മുന്നിൽപ്പെട്ടത്. മകളുടെ മുന്നിൽ വച്ചാണ് വെടിയേറ്റത്. ആരതിക്ക് പരിക്കില്ല. ഖത്തറിൽ ജോലി ചെയ്ത ശേഷം വിശ്രമജീവിതത്തിലായിരുന്നു രാമചന്ദ്രൻ. മകൻ അരവിന്ദ് ബംഗളൂരുവിൽ കമ്പനി സെക്രട്ടറിയാണ്. അരവിന്ദ് ഇന്ന് കാശ്മീരിലെത്തും. മരുമക്കൾ: വിനീത (ബംഗളൂരു), ശരത് (ദുബായ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |