തിരുവനന്തപുരം: വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ അൽമോസ് ലഹരി ഉപയോഗത്തിന് എതിരെ വിവിധ സംഘടനകളുമായി ചേർന്ന് ഒരു വർഷം നീണ്ടുനിൽക്കുന്ന സ്പോർട്സ് എന്റെ ലഹരി എന്ന ക്യാമ്പെയ്ൻ നടത്തുന്നു. ഈ മാസം 27 ന് വൈകിട്ട് 3 മണിക്ക് കുറ്റിയാണി സ്പോർട്സ് വില്ലേജിൽ മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ഇതിനോട നുബന്ധിച്ച് 27ന് രാവിലെ 9 മണിക്ക് നടക്കുന്ന പോസ്റ്റർ രചന മത്സരത്തിലേക്ക് പ്ലസ് ടു വരെ യുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രജിസ്ട്രേഷന്: 9633027699.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |