SignIn
Kerala Kaumudi Online
Wednesday, 21 May 2025 10.21 AM IST

അവധിക്കാലത്ത് പ്രവാസികള്‍ക്ക് കോളടിക്കും; പുതിയ സര്‍വീസ് പ്രഖ്യാപിച്ച് വിമാനക്കമ്പനി

Increase Font Size Decrease Font Size Print Page
gulf

കൊച്ചി: കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ചില സര്‍വീസുകള്‍ വെട്ടിക്കുറച്ച വിമാനക്കമ്പനികളുടെ നടപടി പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോഴിതാ പുതിയ ഒരു താത്കാലിക സര്‍വീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 20 വരെ പ്രതിദിന സര്‍വീസ് ആണ് കൊച്ചിയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുക. കൊച്ചിയില്‍ നിന്ന് ബെഹറിനിലെ മനാമയിലേക്കും തിരിച്ചും ദിവസവും സര്‍വീസ് ഉണ്ടാകും.

ദിവസവും രാത്രി 7.30ന് കൊച്ചിയില്‍ നിന്ന് ബെഹറിനിലേക്കും രാത്രി 10.20ന് തിരിച്ചും ആയിരിക്കും സര്‍വീസ് നടത്തുക. ജൂലായ്-ഓഗസ്റ്റ് മാസത്തിലെ സ്‌കൂള്‍ അവധി കാലയളവിലെയും ബലി പെരുന്നാള്‍ സീസണിലെയും യാത്രക്ക് ഈ സര്‍വീസ് ഏറെ ഉപകാര പ്രദമാകുനെന്നാണ് വിലയിരുത്തുന്നത്. പെട്ടന്ന് നാട്ടിലെത്തേണ്ട സാഹചര്യമുണ്ടായാല്‍ കണക്ഷന്‍ സര്‍വീസിനെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു പല ദിവസങ്ങളിലും. ഇന്‍ഡിഗോയുടെ പുതിയ സര്‍വീസ് അതിന് ഒരു ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അടുത്തിടെ കോഴിക്കേട്ടേക്കുള്ള ഗള്‍ഫ് എയര്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തലാക്കിയിരുന്നു. കൊച്ചിയിലേക്ക് നാലു ദിവസം ഉണ്ടായിരുന്ന സര്‍വിസ് ഏപ്രില്‍ ആറ് മുതല്‍ ആഴ്ചയില്‍ വെറും നാല് സര്‍വീസ് മാത്രമായും കുറച്ചിരുന്നു. ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ഗള്‍ഫ് എയര്‍ കൊച്ചിയിലേക്ക് സര്‍വീസുള്ളത്. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് വരെ കൊച്ചിയിലേക്കും തിരിച്ച് ബെഹറിനിലേക്കുമുള്ള ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ സര്‍വീസുകള്‍ എയര്‍ ഇന്ത്യയും വെട്ടിക്കുറച്ചിരുന്നു. ഗള്‍ഫ് എയര്‍ സര്‍വീസുകള്‍ നിര്‍ത്തിയത് മലബാറിലെ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ്. ഏറ്റവും കൂടുതല്‍ പേര്‍ വന്നിറങ്ങുന്ന കരിപ്പൂര്‍ വിമാനത്താവളത്തിലെ ദുരവസ്ഥ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

TAGS: NEWS 360, GULF, GULF NEWS, GULF, AIRLINE, FLIGHT, SERVICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.