വിഴിഞ്ഞം: കാറിൽ പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പോയ പ്രതി പിടിയിൽ. നെടുമം പുളിവിളാകം വീട്ടിൽ മുഹമ്മദ് സഹീർ (20) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. 22ന് രാത്രി 10 ഓടെ മുക്കോല ഭാഗത്തുനിന്നെത്തിയ വെള്ളനിറത്തിലുള്ള സ്വിഫ്റ്റ് കാർ വിഴിഞ്ഞം മുക്കോലയിൽ പ്രവർത്തിക്കുന്ന നയാര പെട്രോൾ പമ്പിൽ നിന്നും 2000 രൂപയുടെ പെട്രോൾ അടിച്ചശേഷം പണം നൽകാതെ അമിത വേഗതയിൽ തെന്നൂർക്കോണം ഭാഗത്തേക്ക് പോയെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ 16ന് തെന്നൂർ കോണത്തെ പമ്പിലും സമാന സംഭവമുണ്ടായതായി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |