ശ്രീനഗർ: ഉണരുമ്പോഴെല്ലാം ഹൃദാൻ അച്ഛനെ അന്വേഷിക്കും. വിറക്കുന്ന ശബ്ദത്തോടെ ചോദിക്കും "പപ്പ എവിടെയാണ്? എവിടെയെങ്കിലും പോയിരിക്കുകയാണോ? എന്നാൽ ആ കുഞ്ഞു ചോദ്യത്തിന് ഉത്തരം പറയാൻ അവന്റെ അമ്മയ്‌ക്ക് വാക്കുകളില്ല. കാശ്മീരിലെ പഹൽഗാമിന്റെ ഭീകരരുടെ വെടിയേറ്റ് മരിച്ചവരിൽ ഒരാളാണ് ആ മൂന്നര വയസുകാരന്റെ പിതാവ് ബിദൻ അധികാരി. ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ചാണ് ബിദനുനേരെ ഭീകരർ നിറയൊഴിച്ചത്.
അവധിക്കാലം ആഘോഷിക്കാനാണ് ബംഗാൾ സ്വദേശി ബിദൻ അധികാരിയും (40) ഭാര്യ സോഹിനിയും മകൻ ഹൃദാനും യു.എസിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനം കയറിയത്. രണ്ടു വർഷത്തിനുശേഷം നാട്ടിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു അവർ.
ഫ്ളോറിഡയിലെ ഐ.ടി കമ്പനിയായ ടി.സി.എസിലെ ജീവനക്കാരനാണ് ബിദൻ. കുടുംബമായി അവിടെയാണ് സ്ഥിരതാമസം. ഏപ്രിൽ എട്ടിനാണ് നാട്ടിലെത്തിയത്. കഴിഞ്ഞാഴ്ചയാണ് കാശ്മീരിൽ എത്തിയത്. ഇന്നലെ ബംഗാളിലേക്ക് തിരിക്കാനായിരുന്നു പദ്ധതി. ഇന്നലെ പുലർച്ചയോടെ ബിദന്റെ മൃതദേഹം കൊൽക്കത്തയിലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |