ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്ന് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകിയ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചും മുൻ താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഇ-മെയിൽ വഴിയാണ് 'നിന്നെ ഞാൻ കൊല്ലും' എന്ന മൂന്ന് വാക്കുകൾ മാത്രമുള്ള ഭീഷണി ലഭിച്ചത്. ബി.ജെ.പി മുൻ എം.പി കൂടിയായ ഗംഭീർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഐ.എസ്.ഐ.എസ് കാശ്മീർ എന്ന പേരിലാണ് വധഭീഷണി ലഭിച്ചതെന്ന് പരാതിയിൽ പറയുന്നു.
ഫ്രാൻസിൽ കുടുംബസമേതം അവധിക്കാലം ആഘോഷിച്ചശേഷം അടുത്തിടെയാണ് ഗംഭീർ മടങ്ങിയെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |