തലശ്ശേരി:ഹരിതസമൃദ്ധി പദ്ധതിയുടെ ഭാഗമായി എരുവട്ടി വയലിൽ കർഷക ഗ്രൂപ്പുകളുടെ സഹായത്തോടെ നടത്തിയ പയർ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.വസന്തൻ നിർവഹിച്ചു. മൂന്ന് ഏക്കറിലാണ് ഇവിടെ പയർ കൃഷി ചെയ്തത്. 25 സെന്റിനു മുകളിൽ കൃഷി ചെയ്യുന്ന എല്ലാ കർഷക ഗ്രൂപ്പുകൾക്കും ബാങ്ക് പരമാവധി സഹായങ്ങൾ ചെയ്യുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കതിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ പറഞ്ഞു. കുറ്റിയൻ രാജൻ, കാരായി വിജയൻ, പി. ബാലൻ, കെ.സുരേഷ്, എൻ.ബിന്ദു എന്നിവർ സംസാരിച്ചു.നെൽകൃഷി, തണ്ണിമത്തൻ വിവിധയിനം പച്ചക്കറികൾ, പൂക്കൾ തുടങ്ങിയവ കൃഷി ചെയ്തും കർഷക ഗ്രൂപ്പുകൾക്ക് സഹായങ്ങൾ നൽകിയും കതിരൂർ ബാങ്ക് കാർഷികമേഖലയിൽ സജീവ ഇടപെടലാണ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |