കൊച്ചി: സമൂഹ മാദ്ധ്യമങ്ങളിലൂടെ സിനിമാ നടിമാർക്കെതിരെ അശ്ലീലപരാമർശങ്ങൾ നടത്തിയ കേസിൽ വ്ലോഗർ സന്തോഷ് മാത്യു വർക്കി (ആറാട്ട് അണ്ണൻ-38) അറസ്റ്റിൽ.
താരസംഘടനയായ അമ്മയുടെ അഡ്‌ഹോക്ക് കമ്മിറ്റി അംഗം അൻസിബ ഹസൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് നടപടി. എറണാകുളം നോർത്ത് പൊലീസാണ് കളമശേരി കാർബൊറാണ്ടം സ്വദേശിയായ സന്തോഷിനെ അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം രാത്രിയിലാണ് ഫേസ്ബുക്കിലൂടെ സന്തോഷ് അശ്ലീല പരാമർശങ്ങൾ നടത്തിയത്.
വൈകാതെ ഈ വീഡിയോ സന്തോഷ് നീക്കം ചെയ്‌തെങ്കിലും വ്യാപകമായി പ്രചരിക്കുകയായിരുന്നു. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു പരാമർശം. സന്തോഷിന്റെ ഫോൺ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഇയാളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |