ബംഗളൂരു: 35കാരിയെ പീഡിപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. രഘു (23), കെഞ്ചെഗൗഡ (26), മദേഷ (27), ശശികുമാർ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരു പരപ്പനയിലെ സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് യുവതി പീഡനത്തിന് ഇരയായത്. സുഹൃത്തായ നാഗേഷിന്റെ ക്ഷണത്തെ തുടർന്നാണ് യുവതി വീട്ടിലെത്തിയത്. ഇതേസമയം നാഗേഷ് തന്റെ സുഹൃത്തായ രഘുവിനെയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. രഘു മൂന്നാളുകൾക്കൊപ്പമാണ് നാഗേഷിന്റെ വീട്ടിലെത്തിയത്.
വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം യുവതിക്കും നാഗേഷിനുമെതിരെ കേസെടുപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. ഇതിനുശേഷം ഇവർ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പിന്നീട് ഓൺലെെൻ ഗെയിമിംഗിന് വേണ്ടി യുവതിയോട് പണം ആവശ്യപ്പെട്ടു. പ്രതികളുടെ ഭീഷണിക്ക് വഴങ്ങി യുവതി 12000 രൂപയും നാഗേഷ് 8000 രൂപയും കൊടുത്തു. കിട്ടിയ പണം കൂടാതെ പ്രതികൾ വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും രണ്ട് മൊബെെൽ ഫോണും എടുത്ത് സ്ഥലം വിടുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവതി പ്രതികൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. പ്രതികൾ വാഷിംഗ് മെഷീനും ഫ്രിഡ്ജും ടിവിയും മോഷ്ടിച്ചതായും പരാതിയിൽ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതി ഓൺലെെൻ ഗെയിമിന്റെ അടിമയാണെന്ന് കണ്ടെത്തി. ഗെയിമിംഗിൽ ഉണ്ടാക്കിയ നഷ്ടം നികത്താനാണ് നാഗേഷിനെയും യുവതിയെയും ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |