തിരുവനന്തപുരം:ഉയർന്ന താപനിലയുടെ അടിസ്ഥാനത്തിൽ ഇന്ന് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പാലക്കാട്, കോഴക്കോട് 37ഡിഗ്രി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ കാസർകോട് ജില്ലകളിൽ താപനില 36ഡിഗ്രി വരെ ഉയർന്നേക്കും.പത്തനംത്തിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,മലപ്പുറം ജില്ലകളിൽ അൾട്രാവയ്‌ലെറ്റ് സൂചികയും ഉയർന്ന നിലയായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
തെക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും. ഇന്നലെ പത്തനംതിട്ടയിൽ അരമണിക്കൂറിൽ 45 മില്ലീ മീറ്ററും തിരുവനന്തപുരം പാലോട് 2 മണിക്കൂറിൽ 77 മില്ലി മീറ്ററും മഴ ലഭിച്ചു.
തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലാണ് മഴ സാദ്ധ്യത. ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |