തിരുവനന്തപുരം: എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഡിജിപി റാങ്കിൽ ഫയർഫോഴ്‌സ് മേധാവിയായാണ് നിയമനം നൽകിയിരിക്കുന്നത്. നിലവിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം.
1994 ബാച്ച് ഐപിഎസ് ഓഫീസറായ മനോജ് എബ്രഹാം നിലവിൽ വിജിലൻസ് ഡയറക്‌ടറായി പ്രവർത്തിക്കുകയാണ്. നിലവിലെ ഫയർഫോഴ്‌സ് മേധാവി കെ പദ്‌മകുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം നൽകുന്നത്. ഈ മാസം 30നാണ് പദ്‌മകുമാർ വിരമിക്കുന്നത്. മേയ് ഒന്നാം തീയതി ഫയർഫോഴ്‌സ് മേധാവിയായി മനോജ് എബ്രഹാം ചുമതലയേൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |