മലപ്പുറം: പൊലീസിൽ നിന്ന് വിരമിക്കുന്ന മുൻ ഇന്ത്യൻ ഫുട്‌ബാൾ ടീം ക്യാപ്റ്റൻ ഐ.എം.വിജയന് സ്‌നേഹാദരം ഒരുക്കാൻ സഹപ്രവർത്തകരും കൂട്ടുകാരും. 28ന് വൈകിട്ട് നാലിന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ ഫുട്‌ബാൾ മത്സരത്തിലൂടെയാണ് ഐ.എം.വിജയൻ, റോയ് റോജസ്, സി.പി. അശോകൻ എന്നിവർക്ക് യാത്രയയപ്പ് നൽകുന്നത്. മലപ്പുറം എം.എസ്.പി അസിസ്റ്റന്റ് കമാൻഡന്റുമാരായാണ് ഐ.എം.വിജയനും റോയി റോജസും വിരമിക്കുന്നത്. സി.പി.അശോകൻ കെ.എ.പി ഒന്നാം ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡറാണ്. ഈമാസം 30നാണ് ഔദ്യോഗിക വിരമിക്കൽ. സൗഹൃദ മത്സരത്തിൽ കേരള പൊലീസ് ലെജന്റ് ടീം, മലപ്പുറം വെറ്ററൻസ് എന്നിവരാണ് അണിനിരക്കുന്നത്.
ഐ.എം.വിജയൻ നയിക്കുന്ന ലെജൻഡ്സ് ടീമിൽ റോയ് റോജസ്, സി.പി. അശോകൻ, യു. ഷറഫലി, സി.വി.പാപ്പച്ചൻ, കെ.ടി.ചാക്കോ, കുരികേശ് മാത്യു, പി.പി. തോബിയാസ്, പി.ഹബീബ് റഹ്മാൻ തുടങ്ങിയവർ അണിനിരക്കും. ആസിഫ് സഹീറാണ് മലപ്പുറം വെറ്ററൻസിനെ നയിക്കുന്നത്. ചടങ്ങ് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |