1. തമിഴ്നാട് എൻജിനിയറിംഗ് പ്രവേശന കൗൺസലിംഗ്:- തമിഴ്നാട് എൻജിനിയറിംഗ് കോഴ്സ് (ബി.ഇ/ബി.ടെക്) പ്രവേശനം ആരംഭിച്ചു. പൊതുവിഭാഗത്തിനുള്ള ആദ്യ ഘട്ട കൗൺസലിംഗ് 14 മുതൽ 19 വരെ നടക്കും. രണ്ടാം ഘട്ടം 26നും അവസാന ഘട്ട കൗൺസലിംഗ് ആഗസ്റ്റ് ഏഴിനുമാണ്.
2. ICMAI CMA ഫലം:- ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ട്സ് ഒഫ് ഇന്ത്യ നടത്തിയ കോസ്റ്റ് & മാനേജ്മെന്റ് അക്കൗണ്ടന്റ് (സി.എം.എ) ഫൗണ്ടേഷൻ ജൂൺ 2025 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: icmai.in
3. കർണാടക മെഡിക്കൽ പ്രവേശനം:- കർണാടക എക്സാമിനേഷൻ അതോറിട്ടി (KEA) നീറ്റ് യു.ജി 2025 സ്‌കോർ വിലയിരുത്തിയുള്ള എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.വി.എസ്‌സി & എ.എച്ച് കോഴ്‌സുകൾക്കുള്ള പ്രവേശന നോട്ടിഫിക്കേഷൻ പുറത്തിറക്കി. ഇതുവരെ KEAയിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് 10 വരെ രജിസ്ട്രേഷൻ നടത്താം. വെബ്സൈറ്റ്: cetonline.karnataka.gov.in/kea.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |