തിരുവനന്തപുരം: ശോഭാ സുരേന്ദ്രന്റെ വീടിനടുത്തേക്ക് ബോംബ് എറിഞ്ഞ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അപലപിച്ചു. അക്രമം കണ്ട് ഭയന്ന് പിന്മാറുന്നവരല്ല ശോഭാസുരേന്ദ്രനും ബി.ജെ.പിയും. കുറ്റവാളികളെ ഉടൻ കണ്ടുപിടിക്കണം. സംഭവത്തിൽ സമഗ്രഅന്വേഷണം നടത്തണം. ക്രമസമാധാനത്തിൽ ശ്രദ്ധിക്കാനാകുന്നില്ലെങ്കിൽ മുഴുവൻസമയ ആഭ്യന്തരമന്ത്രിയെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |