കോട്ടയം: എസ്.എൻ.ഡി.പി യോഗം തിരുവാർപ്പ് ശാഖാ യൂത്ത്മൂവ്മെന്റ് സംഘടിപ്പിച്ച ടി.കെ മാധവൻ അനുസ്മരണം ശാഖാ പ്രസിഡന്റ് സജീവ് അപ്പച്ചേരിൽ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അനന്ദു പുഷ്പാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ചെയർമാൻ ശ്രീദേവ് കെ ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ശാഖ വൈസ് പ്രസിഡന്റ് അനൂപ് അറക്കൽ, യൂണിയൻ കമ്മിറ്റി അംഗം സാജൻ കരുവേലിൽ , കമ്മിറ്റി അംഗം ബബീഷ്, രവിവാരപാഠശാല അദ്ധ്യാപകൻ വിജയ് പ്രദീപ് എന്നിവർ സംസാരിച്ചു. സെക്രട്ടറി നന്ദന കെ. സിബി സ്വാഗതവും വൈസ് പ്രസിഡന്റ് അതുൽ കൃഷ്ണ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |