കൊച്ചി: നീറ്റിന്റെ പേരിലുള്ള തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ഓൺലൈൻ സൗകര്യം ഏർപ്പെടുത്തി. എൻ.ടി.എയുടെ വെബ്സൈറ്റിലെ ലിങ്കിൽ വിവരങ്ങൾ പങ്കുവയ്‌ക്കാം. ചോദ്യപ്പേപ്പറുകൾക്കായി വ്യാജവാഗ്ദാനം നൽകുന്ന വെബ്സൈറ്റുകൾ, സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ, പരീക്ഷാവിവരങ്ങൾ, എൻ.ടി.എയുടെയോ സർക്കാരിന്റെയോ ഉദ്യോഗസ്ഥരെന്ന പേരിൽ സമീപിക്കുന്നവർ തുടങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാനാകും.
https://nta.ac.in അല്ലെങ്കിൽ https;//neet.nta.ac.in എന്നീ വെബ്സൈറ്റിലൂടെയാണ് പരാതികൾ സമർപ്പിക്കേണ്ടത്. കുറ്റക്കാർക്കെതിരെ പബ്ളിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഒഫ് അൺഫെയർ മീൻസ് ) ആക്‌ട് 2024 പ്രകാരം നടപടി സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |