പയ്യന്നൂർ:മഹാദേവ ഗ്രാമം കൾച്ചറൽ മൂവ്‌മെന്റിന്റെയും കോൽക്കളി സംഘത്തിന്റെയും സംയുക്ത വാർഷികാഘോഷവും കെ.ശിവകുമാറിന്റെ ശിക്ഷണത്തിൽ കോൽക്കളി , ചരട് കുത്തികോൽക്കളി പരിശീലിച്ചവരുടെ അരങ്ങേറ്റവും ഇടവലത്ത് കുഞ്ഞിക്കണ്ണൻ ഗുരുക്കൾ അനുസ്മരണവും മഹാദേവ ഗ്രാമത്തിൽ ടി.ഐ.മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.പി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.സുരേഷ് കുമാർ അനുസ്മരണ ഭാഷണം നടത്തി. സംഘാടക സമിതി പ്രസിദ്ധീകരിച്ച ബ്രോഷർ കെ.ജയരാജിന് നൽകി , എം എൽ.എ.പ്രകാശനം ചെയ്തു. കെ.ജയരാജ് , നഗരസഭ കൗൺസിലർമാരായ എം.പ്രസാദ് , കെ.കെ.കുമാർ , ടി.പി.അനിൽകുമാർ , അത്തായി പത്മിനി, ശാരിക ടീച്ചർ , പി.യു. .രാജൻ, കെ.വി.സുനിൽ കുമാർ, രാജീവൻ ആനിടിൽ , ഇ.രാജൻ, ടി.എ.രാജീവൻ , രാജു അത്തായി ,ടി.എം.രാജു ടി.കണ്ണൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |