തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെ പിന്തുണയ്ക്കാൻ വിസമ്മതിച്ചതിനാലാണ് കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഇറക്കിവിട്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. മന്ത്രിയും രണ്ടുതവണ എം.എൽ.എയും എം.പിയും കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അദ്ധ്യക്ഷയുമായ ശ്രീമതിയെപ്പോലുള്ളവരുടെ അവസ്ഥ ഇതാണ്. പിന്തുണ മാത്രം പോരാ പിണറായി വിജയന്. സൂര്യൻ, ചന്ദ്രൻ, അർജുനൻ, യുദ്ധവീരൻ തുടങ്ങിയ സ്തുതികൾകൊണ്ട് മൂടണം. സ്തുതിച്ചിട്ടുപോലും എ.കെ.ബാലനെപ്പോലെ പിന്നാക്ക വിഭാഗത്തിൽനിന്നുള്ള നേതാവിന് നിന്നു പിഴയ്ക്കാനാകുന്നില്ല. മാസപ്പടി കേസിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഗവർണർമാർക്ക് വിരുന്നൊരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |