കാഞ്ഞങ്ങാട് : മേയ് 20 ന് സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ജില്ലാ ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ.ടി.യു ) പനത്തടി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സി ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.മണിമോഹൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് വി.കെ.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കെ.മോഹനൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ ഏരിയാ സെക്രട്ടറി എ.ഇ.സെബാസ്റ്റ്യൻ പ്രവർത്തന റിപ്പോർട്ടും , സുരേഷ് ബാബു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു . എം.വി.കൃഷ്ണൻ, ഒക്ലാവ് കൃഷ്ണൻ, ടി.ബാബു, പി.ദാമോദരൻ , എച്ച്.നാഗേഷ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി വി.കെ.കരുണാകരൻ (പ്രസിഡന്റ് ), എ ഇ സെബാസ്റ്റ്യൻ (സെക്രട്ടറി), സുരേഷ് ബാബു ( ട്രഷർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |