തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിനുള്ള 548 അപേക്ഷകൾ പിടിച്ചുവച്ച കണ്ണൂർ ആർ.ആർ ഡെപ്യൂട്ടി കളക്ടർ സിറോഷ് പി. ജോണിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. അപേക്ഷ തീർപ്പാക്കലിലെ കാലതാമസം സംബന്ധിച്ച് റവന്യൂ മന്ത്രി കെ.രാജന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രിയുടെ നിർദ്ദേശാനുസരണം കണ്ണൂർ റവന്യൂ ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിൽ ഡെപ്യൂട്ടി കളക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമായിരുന്നു. പെന്റിംഗ് ആയ അപേക്ഷകൾ തീർപ്പാക്കാൻ സിറോഷിന് കർശന നിർദ്ദേശം നൽകിയിട്ടും ചെവിക്കൊണ്ടിരുന്നില്ല. പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനം വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി രാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |