മലപ്പുറം: ബുഖാരി നോളജ് ഫെസ്റ്റിവൽ അഞ്ചാം പതിപ്പ് മേയ് രണ്ട് മുതൽ അഞ്ച് വരെ കൊണ്ടോട്ടി ബുഖാരി കാമ്പസിൽ ആരംഭിക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന ഓപ്പണിംഗ് സെറിമണി സയ്യിദ് ഇഖ്ബാൽ ഹസ്‌നൈൻ ഉദ്ഘാടനം ചെയ്യും. ബി.കെ.എസ്.ചെയർമാൻ ഡോക്ടർ ഹുസൈൻ രണ്ടത്താണി അദ്ധ്യക്ഷനാവും. മതം, ശാസ്ത്രം, സമൂഹം, ഭാഷ, സാഹിത്യം, സംസ്‌കാരം, ദേശം, ദേശാന്തരീയം തുടങ്ങിയ മേഖലകളെ പറ്റി വിശദമായി അവതരിപ്പിക്കും.
കളിമണ്ണ്,ചക്രം,അക്ഷരം, വചനം, എന്നിങ്ങനെ നാല് പശ്ചാത്തലങ്ങളിലാണ് വേദികൾ ഒരുങ്ങുന്നത്. വാർത്താസമ്മേളനത്തിൽ ചെയർമാൻ ഹുസൈൻ രണ്ടത്താണി, ക്യുറേറ്റർ സി.പി.ഷഫീഖ് ബുഖാരി, കൺവീനർ സാദിഖലി ബുഖാരി പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |