മലപ്പുറം : 'വിഖ്യാത സംവിധായകനും ഛായാഗ്രാഹകനും കെ.എസ്.എഫ്.ഡി.സി. ചെയർമാനുമായ ഷാജി എൻ. കരുണിന്റെ നിര്യാണത്തിൽ രശ്മി ഫിലിം സൊസൈറ്റി അനുശോചിച്ചു. മലയാള സിനിമയ്ക്ക് അന്തർദേശീയ മേൽവിലാസം നൽകിയ സംവിധായകനായിരുന്നു അദ്ദേഹം. അഭ്രപാളിയിൽ കവിത രചിച്ച അതുല്യ പ്രതിഭയുടെ വിയോഗം നികത്താനാവാത്തതാണെന്ന് യോഗം അഭിപ്രായപ്പെട്ടു
യോഗത്തിൽ വൈസ് പ്രസിഡന്റ് എ. ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ കുറുപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഹനീഫ് രാജാജി ,
എൻ.വി. മുഹമ്മദലി, ഉസ്മാൻ ഇരുമ്പുഴി എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |