ന്യൂഡൽഹി: പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ജമ്മു കാശ്മീർ, ലഡാക്ക് മേഖല ഉൾപ്പെടുന്ന കരസേനയുടെ നോർത്തേൺ കമാൻഡ് മേധാവിയായി ലെഫ്റ്റനന്റ് ജനറൽ പ്രതീക് ശർമ്മയെ നിയമിച്ചു. നിലവിൽ സേനയുടെ ഉപമേധാവിയാണ്(സ്ട്രാറ്റജി). ഇന്ന് ഉധംപൂരിലെ കമാൻഡ് ആസ്ഥാനത്ത് സ്ഥാനമേൽക്കും. ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി പഹൽഗാം ആക്രമണത്തെ തുടർന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയോടൊപ്പം ശ്രീനഗറിലേക്ക് യാത്ര ചെയ്തിരുന്നു.
ജമ്മു കാശ്‌മീരിലെ നിരവധി ഓപ്പറേഷനുകളുടെ ആസൂത്രണത്തിലും നേതൃത്വത്തിലും പങ്കുവഹിച്ചയാളാണ്. ഓപ്പറേഷൻ പവൻ,മേഘദൂത്,രക്ഷക്,പരാക്രം തുടങ്ങിയ പ്രധാന ഓപ്പറേഷനുകളുടെയും ഭാഗമായിരുന്നു. മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ,മിലിട്ടറി സെക്രട്ടറി ബ്രാഞ്ച്,ന്യൂഡൽഹി കരസേനാ ആസ്ഥാനത്ത് ഇൻഫർമേഷൻ ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ വാർഫെയർ ഡയറക്ടർ ജനറൽ തുടങ്ങിയ നിർണായക പദവികളിലും ജോലി ചെയ‌്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |