കൊച്ചി : വൈറ്റിലയിലെ ഹോട്ടലിൽ സ്പായുടെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയ 11 യുവതികൾ പിടിയിൽ വൈറ്റിലയിലെ ആർക്ടിക് ഹോട്ടലിൽ ലഹരിപരിശോധനയ്ക്കിടെയാണ് യുവതികൾ പിടിയിലായത്. സ്പായെന്ന പേരിലാണ് അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഹോട്ടലിൽ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസും ഡാൻസാഫ് സംഘവും പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ ലഹരി കണ്ടെത്താനായില്ല. അതിനിടെയാണ് അനാശാസ്യം നടത്തിവന്ന 11 യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ 11 പേരും മലയാളികളാണെന്നും പൊലീസ് വെളിപ്പെടുത്തി.
കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൗത്ത് എസ്.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ടു മണിക്കൂറിലേറെ നേരം പരിശോധന നീണ്ടുനിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |