മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത തുടരും തിയേറ്ററുകളിൽ വൻവിജയം നേടി കുതിക്കുമ്പോൾ പുതിയ ചിത്രം പ്രഖ്യാപിച്ച് തരുൺമൂർത്തി. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ തരുൺ മൂർത്തി പുറത്തുവിട്ടു. ടോർപിഡോ എന്നാണ് ചിത്രത്തിന്റെ പേര്. ഫഹദ് ഫാസിൽ, നസ്‌ലിൻ, ഗണപതി , അർജുൻ ദാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
നടൻ ബിനു പപ്പു ചിത്രത്തിന് തിരക്കഥയൊരുക്കുന്നു. ആഷിഖ് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. ജിംഷി ഖാലിദ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകൻ സുഷിൻ ശ്യാം തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് തുടരും. ചിത്രം ബോക്സോഫീസ് റെക്കാഡുകൾ തകർത്തു മുന്നേറുകയാണ്. ഗംഭീര അഭിപ്രായമാണ് ചിത്രം നേടുന്നത്. മോഹൻലാലിന്റെ വൻതിരിച്ചുവരവ് എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ ചിത്രം ആഘോഷിക്കപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |